Tuesday, January 7, 2025
Kerala

കുരങ്ങുവസൂരി : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ച പശ്താത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്ത് ഇതുവരെ കുരങ്ങുവസൂരി സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്. വ്യാപനത്തോത് വളരെ കുറവെന്ന് വിലയിരുത്തുമ്പോഴും കുരങ്ങുവസൂരിയിൽ ജാഗ്രത ശക്തമാക്കുകയാണ് സർക്കാർ. രേഗലക്ഷണങ്ങളുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും ആശങ്കവേണ്ടെന്നുമാണ് ആരോഗ്യവകുപ്പിൻറെ നിർദേശം. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി, നിലവിൽ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ആദ്യ രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയെ ഡിസ്ചാർജ് ചെയ്തിരുന്നു. തൃശൂരിൽ കുരങ്ങുവസൂരിയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നെത്തുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *