പിറവത്ത് വാൻ മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു
പിറവം ഇലഞ്ഞിയിൽ ഒമിനിവാൻ മറിഞ്ഞ് ഒരാൾ മരിച്ചു. കുറവിലങ്ങാട് സ്വാദേശി റഹീമാണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരിക്ക്. കയർമാറ്റ് വിൽക്കാൻ വന്ന ആളുകളുടെ ഒമിനിവാൻ പുറകോട്ട് തെന്നിമാറി അടുത്തുള്ള കുഴിയിലേക്ക് വീണാണ് അപകടം സംഭവിച്ചത്. കയറ്റം കയറുന്നതിനിടെ വാൻ തലകീഴായി മറിയുകയായിരുന്നു.