Monday, April 14, 2025
Kerala

ട്രാൻസ് ജെൻഡറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 

കൊച്ചി: ട്രാൻസ് ജെൻഡറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ വൈറ്റിലയിലെ വീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും ഇൻക്വസ്റ്റ് നടത്തിയ മരട് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. കോവിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

ഇന്നലെ രാത്രിയിൽ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാൽ ഇന്നു രാവിലെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *