375 വോട്ടുകൾ എണ്ണിയില്ല, കോടതിയെ സമീപിക്കും: പെരിന്തൽമണ്ണയിലെ ഇടത് സ്ഥാനാർഥി
പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതുപക്ഷ സ്ഥാനാർഥി കെപിഎം മുസ്തഫ. തപാൽ വോട്ടിൽ ഉൾപ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകൾ എണ്ണിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു
ഈ തപാൽ വോട്ടുകളിലെ കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സീൽ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരാണ്. അതിന് വോട്ടർമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
യുഡിഎഫ് അനകൂല ഉദ്യോഗസ്ഥർ മനപ്പൂർവം സീൽ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും മുസ്തഫ പറഞ്ഞു. മണ്ഡലത്തിൽ 38 വോട്ടുകൾക്കാണ് കെപിഎം മുസ്തഫ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തോട് പരാജയപ്പെട്ടത്.