കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്
കണ്ണൂരില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതാണ് സ്പാര്‍ക്കുണ്ടാകാന്‍ കാരണം. ഇതാണ് കാര്‍ മുഴുവന്‍ കാരണമെന്നും പെട്ടെന്ന് തീ ആളിപ്പടര്‍ന്ന് അപകടം സംഭവിക്കുകയായിരുന്നെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ദാരുണമായ അപകടമുണ്ടായത്. പൂര്‍ണ്ണ ഗര്‍ഭിണിയായ റീഷയെ പ്രസവവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടൊയയിരുന്നു അപകടം. ജില്ലാ ആശുപത്രിയില്‍ എത്താന്‍ 100 മീറ്റര്‍ മാത്രം അവശേഷിക്കവേയാണ് കാറില്‍ തീ പടര്‍ന്നത്.
പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന റീഷയുടെ അച്ഛന്‍, അമ്മ, മാതൃസഹോദരി, മൂത്ത കുട്ടി എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്‍ സീറ്റില്‍ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ച് പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.