വരുന്നൂ സൗജന്യ ഗാർഹിക ഇന്റർനെറ്റ്; ബജറ്റിൽ 2 കോടി രൂപ വകയിരുത്തി
കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് , കെ ഫോൺ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തിൽ 500 കുടുംബങ്ങൾ എന്ന കണക്കിൽ, അർഹരായ 70,000 ബിപിഎൽ കുടുംബത്തിന് കെ ഫോൺ പദ്ധതിയുടെ കീഴിൽ സൗജന്യ ഗാർഹിക ഇന്റർനെറ്റ് നൽകുന്നതിനായി 2 കോടി രൂപ വകയിരുത്തി.
കേരളാ സ്‌പേസ് പാർക്ക്, കേ സ്‌പേസിന് 71.84 കോടി രൂപ വകയിരുത്തി. കേരളാ സ്റ്റാർട്ട് അപ്പ് മിഷന് 90.52 കോടി രൂപ വകയിരുത്തി. കൊച്ചി ടെക്‌നോളജി ഇന്നൊവേഷൻ സോണിന് 20 കോടി രൂപയും യുവജന സംരംഭക വികസന പരിപാചടികൾക്ക് 70.5 കോടി രൂപയും വകയിരുത്തി. ഫണ്ട് ഓഫ് ഫണ്ട്‌സിനായി 30 കോടി രൂപ അധികമായി വകയിരുത്തിയത് ഉൾപ്പെടെ കേരളാ സ്റ്റാർട്ട് അപ്പ് മിഷനാകെ 120.52 കോടി രൂപ അനുവദിച്ചു.
വിവര സാങ്കേതിക മേഖലയിലെ പദ്ധതിൾക്കായി 549 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ടെക്‌നോപാർക്കിന് 22.6 കോടി രൂപയും ജലവൈദ്യുതി പദ്ധതികൾക്ക് 10 കോടി രൂപയും സൗരപദ്ധതിക്ക് 10 കോടി രൂപയും വകയിരുത്തി. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് 10 കോടി രൂപയും നീക്കി വച്ചു.