Friday, January 10, 2025
Kerala

മത്സ്യ ബന്ധന മേഖലക്ക് 321.31 കോടിയുടെ സഹായം വിലയിരുത്തി കേരള ബജറ്റ്

കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് 321.31 കോടി ബജറ്റിൽ വകയിരുത്തി കേരളത്തിന്റെ ധനമന്ത്രി കെഎൻ ബാലഗോപാൽ. പഞ്ഞ മാസങ്ങളിലെ മത്സ്യ തൊഴിലാളികൾക്കുള്ള സാമ്പാദ്യ പദ്ധതിക്കു 27 കോടി വകയിരുത്തും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന് ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ സാഗരം പദ്ധതിക്ക് 5.5 വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യബന്ധന ബോട്ടുകൾ ആധുനികവത്ക്കരിക്കാൻ പുതിയൊരു പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി പ്രഖ്യാപിച്ചു, പദ്ധതിക്ക് പത്ത് കോടി രൂപ മാറ്റിവെക്കും. 60 % നിരക്കിൽ പരമാവധി പത്ത് ലക്ഷം രൂപ വരെ സബ്സിഡി ഇനത്തിൽ അനുവദിക്കാൻ പദ്ധതിയിൽ തീരുമാനം.

കൂടാതെ, നിലവിലുള്ള മത്സ്യബന്ധന ബോട്ടുകൾ ഘട്ടം ഘട്ടമായി പെട്രോൾ ഡീസൽ എൻജിനുകളിലേക്ക് മാറ്റാനുള്ള പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. എട്ട് കോടി രൂപ അതിനായി നീക്കിവെക്കും. നോർവേയിലെ ആർട്ടിഫിക്കൽ ഇന്റലിജിൻസ് അധിഷ്ഠിത സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിൽ സമുദ്ര കൂട് കൃഷി കൊണ്ട് വരാൻ സർക്കാർ തീരുമാനിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഒൻപത് കോടി വിലയിരുത്തി. മത്സ്യ സംസ്കരണത്തിന് അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതിനായി ആധുനിക സൗകര്യങ്ങളോടെ കെഎസ്ഐഡിസി ഫുഡ് പാർക്ക് 20 കോടി രൂപക്ക് നവീകരിക്കും.

കടലാഴ മൽസ്യ ബന്ധത്തിനായി 6.1 കോടി അനുവദിക്കും. ഉൾനാടൻ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് മൽസ്യസമ്പത്ത് സംരക്ഷിക്കുന്നതിന് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉൾനാടൻ മത്സ്യബന്ധം മേഖലക്ക് 82 കോടിയാണ് ആകെ നീക്കിവെച്ചത്. വനാമി കൊഞ്ച്‌ കൃഷിക്ക് 5.88 കോടിയും വിലയിരുത്തി. മുഖ്യമന്ത്രിയും സംഘവും നടത്തിയ യൂറോപ്യൻ സന്ദർശങ്ങളിൽ നിന്ന് ലഭിച്ച ആശയങ്ങൾ അടിസ്ഥാനമാക്കി ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കാനുള്ള പ്രഖ്യാപനം ധനമന്ത്രി നടത്തി.

ഫിഷറീസ് സർവകലാശാലയുടെ പുതിയ ക്യാമ്പസ് പയ്യന്നൂരിൽ പ്രവർത്തനം ആരംഭിക്കും. ക്യാമ്പസിന്റെ വികസനത്തിനായി 2 കോടി. മുതാലപ്പൊഴി മാസ്റ്റർ പ്ലാൻ 2 കോടിയുജെ തുറമുഖങ്ങളുടെ വികസനത്തിനായി 20 കൊടിയും നൽകും. തീരദേശ വികസനത്തിന് ആകെ 115 കോടി വിലയിരുത്തി. പുനർഗേഹം പദ്ധതിക്കുള്ള വരും സാമ്പത്തിക വർഷത്തേക്കുള്ള വകയിരുത്തൽ 20 കോടിയായി ഉയർത്തി. മത്സ്യതൊഴിലാളികളുടെ ഹെൽത്ത് ഇൻഷുറൻസിന് 10 കോടിയും അനുവദിക്കുമെന്ന് മന്ത്രി മത്സ്യ ബന്ധന മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *