കോഴിക്കോട് ഇനി കലയുടെ മാമാങ്കം; 61-ാം സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും
അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
24 വേദികളിലായി 14000 മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട് നിന്നെത്തിച്ച കലാ കിരീടം ഇന്നലെ ജില്ലാഅതിർത്തിയിൽ നിന്ന് ഏറ്റുവാങ്ങി വർണാഭമായ ഘോഷയാത്രയോട്കൂടി കലോത്സവ നഗരിയിലെത്തിച്ചിരുന്നു.
കൊവിഡിന് ശേഷമുള്ള കലോത്സവമായതിനാൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കലോത്സവത്തിലെ 24 വേദികളിൽ നിന്നും ട്വന്റിഫോർ സംഘം സമഗ്ര കവറെജുമായി പ്രേക്ഷകർക്കൊപ്പമുണ്ട്.