മനുഷ്യ വന്യജീവി സംഘർഷം; പ്രശ്ന പരിഹാരത്തിന് നോഡൽ ഓഫീസർമാരെ നിയമിച്ചു
മനുഷ്യ വന്യജീവി സംഘർഷത്തിൽ പ്രശ്ന പരിഹാരത്തിന് നോഡൽ ഓഫീസർമാരെ നിയമിച്ചു. സംസ്ഥാനത്തെ വിവിധ സർക്കിളുകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരാണ് നോഡൽ ഓഫീസമാർ. ഇടുക്കിയിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിന്റെ ആവശ്യപ്രകാരമാണ് നിയമനം.
ജില്ലകളിൽ നോഡൽ ഓഫീസർമാർ വേണമെന്നായിരുന്നു ആവശ്യം. നോർത്ത്, ഈസ്റ്റ് , സൗത്ത് ,സെൻഡ്രൽ ഹൈറേഞ്ച് സർക്കുളുകളിലെ സി സി എഫമാർ നോഡൽ ഓഫീസർമാരായി പ്രവർത്തിക്കും. വിവിധ തലത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരേ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവും നിലപാടും സ്വീകരിക്കുന്നത് ഒഴിവാക്കാനാണ് നിയമനം.
വന്യജീവികളുടെ ആക്രമണം, നഷ്ടപരിഹാരം, വനേതര ഭൂമിയിലെ നിയമ പരമായ മരം മുറിക്കൽ ഉൾപ്പെടെയുള്ള വിഷങ്ങളിലെ തർക്കങ്ങൾ നോഡൽ ഓഫീസർമാർ പരിഹരിക്കും.