പാണത്തൂര്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്
കാസര്‍കോട് പാണത്തൂര്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമാണെന്ന് റിപ്പോര്‍ട്ട്. ടോപ് ഗിയറില്‍ വാഹനമിറക്കിയത് അപകടത്തിനിടയാക്കി. ചെങ്കൂത്തായ ഇറക്കത്തില്‍ വളവ് എത്തും മുൻപ് ബസ് നിയന്ത്രണം വിട്ടിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ണാടകയില്‍ നിന്നുളള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനു മുകളിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഏഴു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.