Tuesday, January 7, 2025
Kerala

അടൂരിൽ 8 മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീൽ കമ്പി കൊണ്ട് അടിച്ചു; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശി ഷിനു മോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അമ്മയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഈ അടി കൊണ്ട് കുട്ടിയുടെ താടിയെല്ലിന് പൊട്ടലേറ്റു. മാതാവിന്റെ പരാതിയിൽ അടൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *