ജർമനിയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടി
ജർമനിയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ എത്തി. രാവിലെ പുതുപ്പള്ളി പള്ളിയിൽ കുർബാന കൂടിയ അദേഹം, പാമ്പാടി ദയറയിലും സന്ദർശനം നടത്തി.
നേരത്തെ നിശ്ചയിച്ച മണ്ഡലത്തിലെ ചില പരിപാടികളിലും അദ്ദേഹം ഇന്ന് പങ്കെടുക്കും. പ്രസംഗങ്ങളും ആൾ തിരക്ക് ഒഴിവാക്കിയുമായിരിക്കും പരിപാടികളിൽ പങ്കെടുക്കുക. നേരത്തെ എത്ര തിരക്കുകൾക്കിടയിലും ഞായറാഴ്ച പുതുപ്പള്ളിയിൽ എത്തുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ രീതി.
ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ഇന്നലെ രാത്രിയോടെയാണ് കുടുംബത്തോടൊപ്പം പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിയത്. ഈ ആഴ്ച അവസാനത്തോടെയായിരിക്കും അദ്ദേഹം ചികിത്സക്കായി ജർമ്മനിയിലേക്ക് പോകുന്നത്. അതുവരെ പുതുപള്ളിയിൽ തന്നെ തുടരുമെന്ന് കുടുംബം അറിയിച്ചു.