ഗവർണർക്കെതിരായ എൽഡിഎഫിൻ്റെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന്
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾക്കെതിരെ എൽഡിഎഫിൻ്റെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് നടക്കും. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കൺവെൻഷൻ. എകെജി ഹാളിൽ ചേരുന്ന കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ ഒരു ലക്ഷത്തിലേറെ പേര് പങ്കെടുപ്പിച്ചുകൊണ്ടുള്ള സമരവും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ആ സമരത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുക്കില്ല.