മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛന്‍ മരിച്ചു
കണ്ണൂര്‍ നെല്ലിക്കുന്നില്‍ കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം.താരാമംഗലത്ത് മാത്തുക്കുട്ടി ( 60) ആണ് മരിച്ചത്. മകന്‍ ബിന്‍സിന് ഗുരുതരമായി പരിക്കേറ്റു.
ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.