വി എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരുമെന്ന് ഡോക്ടർമാർ
ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. പട്ടത്തെ എസ് യു ടി ആശുപത്രിയിലാണ് വി എസ് ചികിത്സയിൽ കഴിയുന്നത്. വി എസിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു
ആരോഗ്യനില മോശമായതിനെ തുടർന്നാണ് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു.