വി എസിന് ഉദരസംബന്ധമായ അസുഖങ്ങൾ; വൃക്കയുടെ പ്രവർത്തനവും തകരാറിൽ
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വി എസിന്റെ വൃക്കയുടെ പ്രവർത്തനവും തകരാറിലാണ്.
വി എസിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പട്ടത്തെ ശ്രീ ഉത്രാടം തിരുന്നാൾ ആശുപത്രിയിലാണ് വി എസിനെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 20ന് വി എസിന് 98 വയസ്സ് തികഞ്ഞിരുന്നു.