സംസ്ഥാനത്ത് ഇന്ന് 4138 പേർക്ക് കോവിഡ്; 3599 സമ്പർക്ക രോഗികൾ: 7108 പേർക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.
ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3599 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു.