Tuesday, January 7, 2025
Kerala

പി.എസ്.സി.യെ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവ്വീസ് എന്നത് ഇടതുപക്ഷ സർക്കാരിൻ്റെ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരെ തെരഞ്ഞെടുത്ത് നിയമന ശിപാർശ ചെയ്യുന്നതിൽ പി.എസ്.സിക്ക് വലിയ പങ്കാണുള്ളത്.

പി.എസ്.സി.എംപ്ലോയീസ് യൂണിയൻ 48 മത് സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കൂടുതൽ തസ്തികകൾ പി.എസ്.സി യുടെ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം.

2016 മുതൽ നിയമനകാര്യത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.നിയമന നിരോധനം കേരളത്തിലില്ല. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിന് ശക്തമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരള പി.എസ്.സി.യെ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ പിന്തുണയും സർക്കാർ നൽകും.എന്നാൽ മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഗവൺമെൻ്റിന് കീഴിലും നിയമന നിയന്ത്രണങ്ങളാണ്. ശക്തിപ്പെടുന്ന സ്വകാര്യവൽക്കരണം തൊഴിൽ സാധ്യത ഇല്ലാതാക്കുന്നു.

യുവാക്കൾക്കിടയിൽ ഇത് വലിയ അസംതൃപ്തി സൃഷ്ടിക്കുന്നു.ഇതിൻ്റെ ഭാഗമായി പ്രാദേശികമായി തന്നെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വരും. കേ ന്ദ്രനയത്തിൻ്റെ ഭാഗമായി എല്ലാ ജനവിഭാഗങ്ങൾക്കിടയിലും അസംതൃപ്തി വർധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *