ഹരിപ്പാട് ടാങ്കര്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി; നിരവധി പേര്‍ക്ക് പരുക്ക്
ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര കവലയിലാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. പരുക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബസില്‍ മുപ്പതിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. പരുക്കേറ്റവില്‍ നാലുപേരുടെ നില ഗുരുതരമാണ്. കെഎസ്ആര്‍ടിസി ബസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.