വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്
വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി പാമ്പിനെ പിടികൂടി വാവ സുരേഷ്. പത്തനംതിട്ട തലമാനം ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെയാണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവാ സുരേഷ് പിടിച്ചത്. വനംവകുപ്പ് നിയമം അനുസരിച്ചുള്ള സുരേഷിന്റെ ആദ്യ പാമ്പുപിടിത്തമാണിത്.
അടുത്തിടെ പാമ്പ് കടിയേറ്റ വാവ അദ്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നംവകുപ്പ് നിയമങ്ങള്‍ അനുസരിച്ചല്ല സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന പരാതിയുണ്ടായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായത്. സേഫ്റ്റിബാഗും ഹുക്കും ഉപയോഗിച്ചാണ് വാവ സുരേഷ് രാജവെമ്പാലയെ പിടിച്ചത്.