Monday, April 14, 2025
Kerala

ഷംസീറിനെതിരെ എൻഎസ്എസ് പ്രതിഷേധം; ശബരിമല സമര മാതൃകയില്‍ നാമജപഘോഷയാത്ര, ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും

തിരുവനന്തപുരം : ഗണപതി പരാമർശത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ ശബരിമല മാതൃകയില്‍ ഇന്ന് പ്രതിഷേധിക്കാൻ എൻഎസ്എസ്. വിശ്വാസ സംരക്ഷണദിനത്തില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ ജനറൽ സെക്രട്ടറി താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിർദ്ദേശം. സ്പീക്കർ, പരാമർശം പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്ന് വീണ്ടും എൻഎസ്എസ് ആവശ്യപ്പെട്ടു. സ്പീക്കറുടെ പരാമർശത്തെ നിസ്സാരവൽക്കരിച്ച്, പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെയും ജി സുകുമാരൻനായർ വിമർശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *