ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായി; തടസങ്ങൾ ഇല്ലെങ്കിൽ തിങ്കളാഴ്ചയോടെ പൂർണമായും തുറന്നു നൽകും; പി എ മുഹമ്മദ് റിയാസ്
വർഷങ്ങൾക്കു മുൻപ് വിഭാവന ചെയ്ത ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ട്രയൽ റൺ നടക്കുമെന്ന് ദേശീയപാത വികസന അതോറിറ്റി അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു.
മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിൽ തിങ്കളാഴ്ചയോടെ പാത പൂർണമായും തുറന്നു നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റ സമയത്ത് തന്നെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വവും തന്നെ ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിരുന്നതായി മന്ത്രി പറഞ്ഞു.