തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:ആറ്റിങ്ങല്‍ ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി.തട്ടുകട നടത്തുന്ന മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മരണവാര്‍ത്ത പുറത്തറിഞ്ഞത്.
മണിക്കുട്ടന്‍ ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ബെഡിലും ആയിരുന്നു കാണപ്പെട്ടത്. ഇവര്‍ വിഷം കഴിച്ച് മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് വിഷം നല്‍കിയശേഷം മണിക്കുട്ടന്‍ തൂങ്ങമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മണിക്കുട്ടന് സാമ്ബത്തിക ബുദ്ധിമുട്ട് ഉള്ളതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതാകാം ഒരുപക്ഷെ കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.