തഞ്ചാവൂർ അപകടം: സ്ഥിരീകരിച്ചത് രണ്ടു മരണം എന്ന് മന്ത്രി കെ രാജൻ
തഞ്ചാവൂർ അപകടത്തിൽ സ്ഥിരീകരിച്ചത് രണ്ടു മരണം എന്ന് മന്ത്രി കെ രാജൻ. പരുക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. തഞ്ചാവൂർ കളക്ടറുമായി സംസാരിച്ചു. കളക്ടർ ഉൾപ്പെടെയുള്ള സംഘം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തി. ഒല്ലൂർ സ്വദേശികളായ ലില്ലി (63), റിയാൻ (9) എന്നിവരാണ് മരണപ്പെട്ടത്.
നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ബസ് കുഴിയിലേക്ക് പതിക്കുകയായിരുന്നു. 40 പേർക്ക് പരുക്കേറ്റു. ആകെ 47 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.