ലഹരി ഉപയോഗം പരസ്യപ്പെടുത്തി; തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു
തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി വൈശാഖിനാണ് മർദനമേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
ലഹരി ഉപയോഗം പരസ്യപ്പെടുത്തിയതിനാണ് മർദണമെന്ന് പരാതി. ഒന്നാം വർഷ ബിരുദ ഫിസിക്സ് വിദ്യാർത്ഥിയാണ് വൈശാഖ്. മുഖത്തും വയറ്റിലും പരുക്കേറ്റ വൈശാഖ് ആശുപത്രിയിൽ ചികിത്സ തേടി.