Monday, January 6, 2025
Kerala

ഇനി മരക്കാര്‍ വേണ്ട; തീയേറ്ററുടമകളുടെ നെഞ്ചത്ത് കത്തി കയറ്റി, എല്ലാവരെയും വഞ്ചിച്ചു: ഫിയോക് പ്രസിഡന്റ്

മരക്കാര്‍ എന്ന സിനിമ ഇനി തിയേറ്റര്‍ റിലീസ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന്  തിയേയെറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവ് ആമസോണ്‍ പ്രൈമുമായി നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. അതിനു ശേഷം എല്ലാം തിയേറ്റര്‍ ഉടമകളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എല്ലാവേരയും വഞ്ചിക്കുകയാണ് എന്നും വിജയകുമാര്‍ പറഞ്ഞു.

ഇനി തിയേറ്റര്‍ ഉടമകള്‍ ആ സിനിമയുടെ പുറകെയില്ല. കേരളത്തിലെ പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചാണ് ഇത്രയും വിട്ടു വീഴ്ചയ്ക്ക് തയാറായത്. തിയേറ്റര്‍ സംഘടന മുന്നിട്ടു നിന്ന് ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരു സിനിമയ്ക്ക് വേണ്ടിയും ഞങ്ങള്‍ ഇത്ര അധ്വാനിക്കുകയോ കഷ്ട്പ്പെടുകയോ ചെയ്തിട്ടില്ല.

ആന്റണി പെരുമ്പാവൂര്‍ ആദ്യമേ തന്നെ ആമസോണ്‍ പ്രൈമുമായി കരാര്‍ ഒപ്പിട്ടിട്ടിരുന്നു. അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്ന രണ്ടോ മൂന്നോ നിര്‍മ്മാതാക്കളെയും കൂട്ട് പിടിച്ചു വലിയ പ്രചരണം തന്നെ തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ നടത്തി. തിയേറ്ററുകള്‍ സഹകരിക്കുന്നില്ല, അതിനാല്‍ ഒടിടിയിലേക്ക് പോകുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ദൈവത്തിന്റെ സഹായത്താല്‍ ഞങ്ങളുടെ നിലപട് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും മനസ്സിലായി. ഈ കഷ്ടപ്പാടുകള്‍ക്ക് ഇടയിലും 15 കോടി കൊടുക്കാന്‍ തയ്യാറായ തിയേറ്റര്‍ ഉടമകളുടെ നെഞ്ചത്ത് കത്തി കയറ്റുകയാണ് ആന്റണി പെരുമ്പാവൂര്‍ ചെയ്തത്്

ആന്റണി നിര്‍മ്മിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രവും ഇനി തിയേറ്റര്‍റില്‍ കൊടുക്കില്ല അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. മോഹന്‍ലാലിന്റെ ചെറിയ ചിത്രം വരുമ്പോള്‍ അയ്യോ ഇത് ചെറിയ ചിത്രമാണ് അതുകൊണ്ട് ഒടിടിയില്‍ പോകും. വലിയ സിനിമകള്‍ വരുമ്പോള്‍ ഇത് തിയേറ്ററില്‍ കളിച്ചാല്‍ മുതലാകില്ല എന്ന് പറയും. ഏത് മോഹന്‍ലാല്‍ ചിത്രമാണ് ഇനി തിയേറ്ററില്‍ കളിക്കുക എന്ന് കൂടെ പറയണം. മോഹന്‍ലാല്‍ എന്ന മഹാനടന്‍ എന്തുകൊണ്ട് നിശ്ശബ്ദനാകുന്നു.

പ്രിയദര്‍ശന്‍ എന്തുകൊണ്ട് നിശ്ശബ്ദനാകുന്നു. സിനിമ എന്നത് സത്യമുളള കച്ചവടമാണ്. സൂക്ഷിക്കണം. ശാപം ഉണ്ടാകും. അത് ഇവരൊക്കെ മനസ്സിലാക്കിയാല്‍ കൊള്ളാം.ഒരു സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ഉറപ്പുണ്ടെങ്കില്‍ സിനിമ ലാഭകരമാക്കാം

 

 

Leave a Reply

Your email address will not be published. Required fields are marked *