Saturday, October 19, 2024
Kerala

ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജർ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി

 

മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി. ഡ്രെഡ്ജർ അഴിമതിക്കേസാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

നൂറ് ശതമാനം കളവായ കേസായിരുന്നു ഇതെന്നും ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും ജേക്കബ് തോമസ് പറഞ്ഞു

അഴിമതിക്കെതിരെ നിലപാട് എടുത്ത എല്ലാവർക്കും വേണ്ടിയാണ് പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് ഒരു വർഷം സസ്‌പെൻഷനിലായത്. ഇപ്പോഴും പെൻഷൻ പോലും നിഷേധിക്കുകയാണ്. അതെല്ലാം തിരിച്ചുപിടിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published.