മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ചാനൽ ചര്‍ച്ച; പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി
തിരുവനന്തപുരം: വ്യാജ പുരാവസ്തു ശേഖരത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിനിധികള്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ മാത്രം ചര്‍ച്ചകളില്‍ ലക്ഷ്യം വെക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് വക്താക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം കെ പി സി സി കൈക്കൊണ്ടത്.
ഇനി മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വക്താക്കള്‍ക്ക് കോണ്‍ഗ്രസ് അനുമതി നല്‍കി. നേരത്തെ തനിക്കാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി തനിക്കാണ് അറിയാവുന്നതെന്നും താന്‍ അത് വിശദീകരിച്ചിട്ടുണ്ടെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പാലക്കാട്ട് വ്യക്തമാക്കിയിരുന്നു.
മോന്‍സണ്‍ മാവുങ്കലുമായി കെ സുധാകരന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എം പി ആയിരിക്കെ സുധാകരന്റെ സാന്നിധ്യത്തില്‍ പണം കൈമാറിയെന്ന് പരാതിക്കാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തനിക്ക് മോന്‍സണുമായി പരിചയമുണ്ടെങ്കിലും ഇടപാടുകളില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയരുന്നു.