പൊലീസിന്റെ വയര്‍ലെസ് ചോര്‍ത്തിയ സംഭവം; ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യുന്നു; അറസ്റ്റുണ്ടായേക്കും
പൊലീസിന്റെ വയര്‍ലെസ് ചോര്‍ത്തിയ സംഭവത്തില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്‌തേക്കും. ഹൈക്കോടതി ജാമ്യം നല്‍കിയ കേസില്‍ മൊഴി നല്‍കാന്‍ ഷാജന്‍ സ്‌കറിയ തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ആലുവ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
നേരത്തെ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി സ്‌കീം പുറത്തുവിട്ട സംഭവത്തില്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഹൈക്കോടതിയാണ് ഷാജന് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍. ആലുവ പൊലീസും സ്ഥലത്തെത്തി. നേരത്തെ വയര്‍ലെസ് ചോര്‍ന്ന കേസുമായി ബന്ധപ്പെട്ട് ഷാജനെതിരെ ആലുവ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.