മരം കൊള്ള: ഉന്നതരുണ്ടെങ്കിൽ അവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഹൈക്കോടതി
അനധികൃത മരംമുറിക്കെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. പട്ടയഭൂമിയിലെ മരംമുറിയിൽ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ ഭൂമിയിലെയും വനഭൂമിയിലെയും മരങ്ങൾ മുറിച്ച് കടത്തിയതും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
ബന്ധപ്പെട്ട വകുപ്പിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്തരം മരംകൊള്ള സാധ്യമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മരം കൊള്ളയക്ക് പിന്നിൽ ഉന്നതരുണ്ടെങ്കിൽ കാലതാമസമില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മരം കൊള്ളയ്ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. മരംമുറിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി
മരം കൊള്ള ഗ ൗരവമുള്ള വിഷയമാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കവെ കോടതി പറഞ്ഞു.