അനധികൃത സ്വത്ത് സമ്പാദനം; പരാതിയിൽ ഉറച്ച് നിന്ന് സുധാകരന്റെ മുൻ ഡ്രൈവർ; വിജിലൻസിന് മൊഴി നൽകും
കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കേസിൽ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ഇന്ന് വിജിലൻസിന് മൊഴി നൽകും. ലഭ്യമായ മുഴുവൻ വിവരങ്ങളും ഇന്ന് കൈമാറുമെന്ന് പ്രശാന്ത് ബാബു. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലാണ് കേസിൽ അന്വേഷണം നടത്തുന്നത്.
കെപിസിസി പ്രസിഡന്റ് പണത്തിനുവേണ്ടി എന്തും ചെയ്യുമെന്ന് മുൻ ഡ്രൈവറുമായ എം പ്രശാന്ത്‌ബാബു പറഞ്ഞു. സുധാകരന്റെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് പ്രശാന്ത്‌ബാബു നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.
തനിക്കറിയാവുന്ന മുഴുവൻ വിവരങ്ങളും വിജിലൻസിന് നൽകി എന്നും കേസ് പിൻവലിക്കാൻ സുധാകരന്റെ ഇടനിലക്കാരൻ മുഖേന 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തിരുന്നു, എന്നാൽ, പരാതിയിൽ ഉറച്ചുനിൽക്കും എന്നും എം പ്രശാന്ത്‌ബാബു വ്യക്തമാക്കി.