ആലുവ റെയിൽവേ സ്റ്റേഷന് സമീപം കടയ്ക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ
ആലുവയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള കട ആക്രമിച്ചു തകർത്ത പ്രതി പിടിയിൽ. ആലുവ സ്വദേശി ഫൈസലിനെയാണ് കടയുടമയുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെയാണ് മദ്യപിച്ചെത്തിയ ഫൈസൽ കടയ്ക്ക് നേരെ തീ കൊള്ളുത്തി എറിയുകയും അടിച്ചു തർക്കുകയും ചെയ്തത്.
ഇരുമ്പ് വടിയുമായി കുപ്പിയിൽ മണ്ണെണ്ണ കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഫൈസൽ കട തല്ലി തകർത്തത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. കടയിലെത്തിയ ഇദ്ദേഹം ഭരണികളും സാധനങ്ങളും വലിച്ചെറിയുകയും കട തകർക്കുകയും ചെയ്തു. എന്നാൽ, ചുറ്റും കൂടി നിന്നവരെ ആക്രമിക്കാൻ മുതിർന്നില്ല എന്ന് സാക്ഷികൾ അറിയിച്ചു. തുടർന്ന്, കട തകർത്ത ശേഷം അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. കടയുടെ ഉടമസ്ഥൻ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മദ്യപിച്ച എത്തുന്നവർ ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടാക്കുന്നത് പ്രദേശത്ത് സജീവമാണ്.