തൃശ്ശൂരിലെ ബിജെപി പ്രവർത്തകർ തമ്മിലുള്ള കത്തിക്കുത്ത്; നാല് ബിജെപിക്കാർ അറസ്റ്റിൽ
കുഴൽപ്പണത്തെ ചൊല്ലി തൃശ്ശൂർ വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും കത്തിക്കുത്ത് നടത്തുകയും ചെയ്ത സംഭവത്തിൽ നാല് ബിജെപിക്കാർ അറസ്റ്റിൽ. സഫലേഷ്, സഹലേഷ്, സജിത്ത്, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. ഹിരൺ എന്നയാൾക്കാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്
കൊടകര കുഴപ്പണത്തെ ചൊല്ലിയായിരുന്നു തർക്കം. കേസിനെ ചൊല്ലി ബിജെപിയിൽ തമ്മിലടി തുടരുകയാണ്. ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുപിടണമെന്ന് ഒബിസി മോർച്ച ഉപാധ്യക്ഷൻ ഋഷി പൾപ്പു ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി ഭീഷണിപ്പെടുത്തിയതായി ഋഷി പോലീസിൽ പരാതി നൽകി.