കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും: പി സി ജോർജ്
കേരളം ആര് ഭരിക്കണമെന്ന് താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥി പി സി ജോർജ്. അമ്പതിനായിരം വോട്ടിന് താൻ ജയിക്കുമെന്നാണ് പി സി ജോർജ് പറയുന്നത്.
്
സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ അധികാരത്തിൽ വരും. പുഞ്ഞാറിലെ ജനങ്ങൾ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. ആരെല്ലാം നുണപ്രചാരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങൾ എന്റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താൻ ദൈവം തമ്പുരാൻ വിചാരിക്കണം.
സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകില്ല. യുഡിഎഫിന് 68 സീറ്റും എൽഡിഎഫിന് 70 സീറ്റുമാണ് ലഭിക്കുക. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും പി സി ജോർജ് പറഞ്ഞു.