വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ ഇന്ന് മുതൽ ടോൾ നിരക്ക് വർധിക്കും
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ ഇന്ന് മുതൽ ടോൾ നിരക്ക് വർധിക്കും. 2022 മാർച്ച് 9 ന് ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് നാലാം തവണയാണ് നിരക്ക് വർധിക്കുന്നത്.
2022 ഏപ്രിൽ ഒന്നിനും, നവംബർ മൂന്നിനും ഇതിന് മുമ്പ് ടോൾ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വർദ്ധനവാണ് നിലവിൽ ഉണ്ടാവുക.ഇതോടൊപ്പം പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ശനിയാഴ്ച മുതൽ തല്ക്കാലം പിരിക്കാൻ സാധ്യതയില്ല.
ടോൾ നിരക്ക് വർധനവിന്റെ ഭാഗമായി പ്രദേശവാസികളുടെ പ്രതിമാസ പാസ് 315 രൂപയിൽ നിന്നും 330 രൂപയായും വർധിക്കും.