ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു
ഇടുക്കി വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു.വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്.
സംഭവത്തിൽ ഭാസ്കരനും ഗുരുതരമായി പരുക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.