പ്രതികൾ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചു; കൊച്ചിയിൽ പൊലീസുകാർക്ക് പരുക്ക്
കൊച്ചിയിൽ പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസുകാർക്ക് പരുക്ക്. ട്രാഫിക് എസ്ഐ അരുൾ, എഎസ്ഐ റെജി എന്നിവർക്ക് ആണ് പരുക്കേറ്റത്. ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതികളെ പിടികൂടുന്നതിനിടയിലാണ് ആക്രമണം. ബിയർ കുപ്പി കൊണ്ടാണ് ആക്രമിച്ചത്. തമിഴ്നാട് സ്വദേശികളായ കണ്ണൻ, സായി രാജ് എന്നിവരാണ് പ്രതികൾ. ഇവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.