Thursday, January 23, 2025
Kerala

സ്കൂൾ കലോത്സവ നടത്തിപ്പിൽ വീഴ്ച; ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ നടപടി വേണമെന്ന് ലോകായുക്ത

സ്കൂൾ കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്തയുടെ ശുപാർശ. 2022 ലെ സമ്പ് ജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു ആർ.എസിന് എതിരെയാണ് നടപടി ശുപാർശ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം നോർത്ത് സമ്പ് ജില്ല കലോത്സവത്തിൽ പങ്കെടുത്ത പട്ടം ഗവ: ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികൾ കലോത്സവ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടികാട്ടി സംഘാടകർക്ക് എതിരെ ലോകായുക്തയിൽ പരാതി ഫയൽ ചെയ്തിരുന്നു. നൃത്ത ഇനമായ ഒപ്പനയിൽ മത്സരിച്ച പരാതിക്കാരുടെ അപ്പീൽ കലോത്സവ മാനുവലിൽ നിഷ്കർഷിച്ച പ്രകാരമല്ല തീർപ്പാക്കിയതെന്ന് അന്വഷണത്തിൽ ലോകായുക്ത കണ്ടെത്തി.

സകൂൾ കലോത്സവങ്ങളിലെ അപ്പീൽ തീർപ്പാക്കൽ ഉദ്യോഗസ്ഥർ വെറും പ്രഹസനമാക്കി മാറ്റി എന്ന് നിരീക്ഷിച ലോകായുക്ത ഡിവിഷൻ ബെഞ്ച്, ലോകായുക്ത ആക്റ്റ് സെക്ഷൻ 12 പ്രകാരമുള്ള ശുപാർശ നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കുവാൻ കോംപീറ്റന്റ് അതോറിറ്റിയായ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *