11 മുതല്‍ വൈകുന്നേരം 3 മണി വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം: ജാഗ്രതാ നിര്‍ദേശവുമായി ആആരോഗ്യവകുപ്പ്
കഠിന ചൂടിനെ കരുതലോടെ നേരിടമെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. രാവിലെ 11 മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കണം. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക സംരക്ഷണം നല്കണം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാകാമെന്നും മുന്നറിയിപ്പുണ്ട്.