ഇടമലക്കുടിയിലെ ശൈശവ വിവാഹം; മൂന്നാര്‍ പൊലീസ് കേസെടുത്തു
ഗോത്രവര്‍ഗ പഞ്ചായചത്തായ ഇടമലക്കുടിയിലെ ശൈശവ വിവാഹത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു. പതിനാറുകാരിയെ 47കാരന്‍ വിവാഹം കഴിച്ചതിലാണ് കേസ്. പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. പെണ്‍കുട്ടിയെ നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഒരു മാസം മുമ്പാണ് ഇടമലക്കുടിയില്‍ ശൈശവ വിവാഹം നടന്നത്. ഗോത്രാചാര പ്രകാരം മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പുടവ കൊടുത്താല്‍ വിവാഹം നടന്നു എന്നാണ് സങ്കല്പം. വിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തി വിവാഹം നടന്നതായി ഉറപ്പുവരുത്തി.
ഗോത്രാചാരപ്രകാരമേ വിവാഹം നടന്നിട്ടുവുള്ളെന്നും ഇരുവരും വവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ശിശു സംരക്ഷണ സമിതി സി ഡബ്ല്യുസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സി ഡബ്ല്യു സി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.