വർക്കലയിൽ മൂന്നുവയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദനം
മൂന്നുവയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദനം. വർക്കല വെട്ടൂരിലാണ് സംഭവം.
കുട്ടി നഴ്സറിയിൽ പോകുന്നില്ലെന്ന് പറഞ്ഞാണ് ക്രൂരമായി മർദിച്ചത്. വെട്ടൂർ സ്വദേശി സരസമ്മയാണ് കുട്ടിയെ മർദ്ദിച്ചത്.
കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് സ്ഥലത്ത് എത്തി. കുട്ടിയെ സ്ഥിരമായി അമ്മുമ്മയും പിതാവും മർദിക്കാറുണ്ടെന് നാട്ടുകാർ ആരോപിച്ചു.