എംഎസ്എഫ് ഫണ്ട് ശേഖരണത്തിൽ വീഴ്ച; രണ്ട് പേരെ ചുമതലകളിൽ നിന്ന് നീക്കി
എംഎസ്എഫ് ഫണ്ട് ശേഖരണത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളിൽ നിന്ന് നീക്കി. നിശ്ചയിച്ച ദിവസത്തിനുള്ളിൽ ഫണ്ട് സമാഹരിക്കാത്തതാണ് കാരണം.
10 ദിവസത്തിനുള്ളിൽ ഫണ്ട് ശേഖരണം നടത്തിയാൽ ചുമതലകൾ തിരിച്ചു നൽകും. കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം. തൃശൂർ,പത്തനംതിട്ട ജില്ലകളുടെ ചുമതലയാണ് ഇവർക്കുണ്ടായിരുന്നത്.