ആരോഗ്യം വര്‍ധിപ്പിക്കുന്ന ചോക്ലേറ്റുമുണ്ട്, ആരോഗ്യം നശിപ്പിക്കുന്ന ചോക്ലേറ്റുമുണ്ട്!
ചോക്ലേറ്റ് ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടാകുമോ, എന്നാല്‍ ഇതുകഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന് സംശയിച്ച് പലരും ചോക്ലേറ്റിനെ ഒഴിവാക്കുകയാണ് പതിവ്. പല്ലുകേടാകുമെന്നും ഷുഗര്‍ കൂടുമെന്നുമൊക്കെ പറയാറുണ്ട്. എന്നാല്‍ ഇതില്‍ ശരിയുമുണ്ട്. എല്ലാ ചോക്ലേറ്റുകളും ശരീരത്തിന് നല്ലതല്ല. എന്നാല്‍ ആരോഗ്യം കൂട്ടുന്ന ചോക്ലേറ്റുമുണ്ട്. അതാണ് ഡാര്‍ക് ചോക്ലേറ്റ്.
ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലെ രക്തയോറ്റം കൂട്ടുന്നതിനും ഹാപ്പി ഹോര്‍മോണുകള്‍ നല്ലരീതിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനും സഹായിക്കുന്നു. കൂടാതെ രക്തം ശുദ്ധീകരിക്കുന്നതിനും സ്‌ട്രോക്ക് വരാതെ തടയുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഡാര്‍ക് ചോക്ലേറ്റ് നല്ലതാണ്.