Thursday, April 17, 2025
Health

വായ്പ്പുണ്ണ് മാറാൻ എളുപ്പവഴികൾ

 

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാന്‍ കാരണമാകും.

നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത്‌ അസഹ്യമായ നീറ്റലും വായ്പ്പുണ്ണ് ഉള്ള ഭാഗത്ത്‌ അനുഭവപ്പെടും.

എന്നാല്‍, വായ്പ്പുണ്ണിന് പല മരുന്നുകളും വിപണിയില്‍ ലഭിക്കുന്നുണ്ട്. അതിനൊക്കെ ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങളും അത്ര ചില്ലറയല്ല. ഇരുബിന്റെ കുറവ്, വിറ്റാമിന്‍ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ് പല കാരണങ്ങളാണ്. വായ്പ്പുണ്ണ് അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം.

തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇത് ഈര്‍പ്പം നല്‍കുകയും വരണ്ടതാക്കുന്നത് തടയുകയും ചെയ്യുന്നു. വായ്പ്പുണ്ണിന്റെ മുകളില്‍ അല്‍പം തേന്‍ രണ്ടോ മൂന്നോ ദിവസം പുരട്ടാവുന്നതാണ്.

വായ്പ്പുണ്ണ് ഉള്ളവര്‍ നല്ല പുളിയുള്ള മോര് കവിള്‍ കൊള്ളുന്നത് വളരെ നല്ലതാണ്. ഇത് വായ്പ്പുണ്ണ് പെട്ടെന്ന് മാറാന്‍ സഹായിക്കുന്നു. കൂടാതെ മോരില്‍ അല്‍പ്പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സാധിക്കും. ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുക.

മൗത്ത് വാഷ് ആയി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സാധിക്കും. അല്‍പ്പം ബേക്കിംഗ് സോഡ വെള്ളത്തില്‍ നല്ല പോലെ കലര്‍ത്തി ദിവസവും മൂന്ന് നാല് നേരം വീതം വായ കഴുകുക. ഇത് വായ്പ്പുണ്ണ് വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *