Sunday, December 29, 2024
Health

അമിതമായ എണ്ണയുടെ ഉപയോഗം; ആരോഗ്യത്തിന് ഹാനികരമാകുന്നത് ഇങ്ങ​നെ

 

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം.

നമ്മളൊക്കെ ആഹാരത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് എണ്ണ. മാത്രമല്ല എണ്ണ പലഹാരങ്ങള്‍ നമ്മളൊക്കെ അധികവും കഴിയ്ക്കാറുമുണ്ട്. എന്നാല്‍ അമിതമായ അളവില്‍ എണ്ണ ശരീരത്തില്‍ എത്തുന്നത് ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുന്നത്. എണ്ണയുടെ അമിതമായ ഉപയോഗം എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം…

ഹൃദയപ്രശ്നങ്ങള്‍  എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയത്തിന് ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കൂട്ടാന്‍ ഇടയാക്കുന്നു. ഇവ രണ്ടും ഹൃദയത്തിന് അമിത സമ്മര്‍ദം ഉണ്ടാക്കും. അതിനാല്‍ തന്നെ സ്ഥിരമായി എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍
ഇടയാക്കുന്നു.

ദഹനപ്രശ്നങ്ങള്‍  ഭക്ഷണത്തിലുള്ള എണ്ണയുടെ അളവിന് അനുസരിച്ചാണ് ശരീരത്തില്‍ എത്രമാത്രം കൊഴുപ്പ് എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിയ്ക്കുക. അമിതമായി ശരീരത്തില്‍ എണ്ണ എത്തുന്നത് വയറുവേദന, വയറുവീര്‍പ്പ്, വയറിളക്കം, ഓക്കാനം എന്നിവയുണ്ടാകാന്‍ കാരണമാകുന്നു.

പ്രമേഹം
എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. എണ്ണ അമിതമായി ശരീരത്തിലെത്തുന്നത് രക്തത്തിലെ ഷുഗര്‍ നില ഉയര്‍ത്തും. സ്ഥിരമായി എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുന്നു.

ഭാരംകൂടല്‍  ഓയില്‍ അടങ്ങിയ ഭക്ഷണത്തില്‍ കലോറി വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണം ശരീരഭാരം കൂട്ടാനിടയാക്കും. കൊഴുപ്പ് കൂടുതല്‍ ഉണ്ടാകുന്നത് വയറിലടിയാനും ഇടയാക്കും.

ശരീരത്തില്‍ കുരുക്കള്‍  എണ്ണ അമിതമായി ശരീരത്തിലെത്തുന്നത് ചര്‍മത്തിനും പ്രശ്നമാണ്. ഇത് മുഖത്തും ശരീരത്തിലും കുരുക്കള്‍ ഉണ്ടാകാന്‍ ഇടയാക്കും. എണ്ണമയമുള്ള തരം ചര്‍മമുള്ളവരാണെങ്കില്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും

 

Leave a Reply

Your email address will not be published. Required fields are marked *