Thursday, October 17, 2024
Health

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ആറ് ഫേസ് പാക്കുകള്‍…

മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖക്കുരു പോലെ തന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരുവിന്‍റെ പാടുകള്‍. മുഖക്കുരു മാറിയാലും അതിന്‍റെ പാടുകൾ മാറാന്‍ കുറച്ചധികം സമയം എടുക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്.

ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…

ഒന്ന്…

അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്…

വെള്ളരിക്ക അരച്ചത് അരക്കപ്പ്, കാല്‍ കപ്പ് തൈര് എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.

മൂന്ന്…

അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

നാല്…

രണ്ട് ടീസ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.

അഞ്ച്…

കറ്റാർവാഴ ജെല്‍ മുഖക്കുരുവിന്റെ പാടുകളിലെല്ലാം പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖക്കുരുവിന്‍റെ പാടുകളെ അകറ്റാന്‍ സഹായിക്കും.

ആറ്…

നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത് പരീക്ഷിക്കുന്നത് ഫലം നല്‍കും.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Leave a Reply

Your email address will not be published.