കാപ്പികുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഇവയൊക്കെയാണ്; നിങ്ങൾക്കറിയാമോ
ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാപ്പി. ഉന്‍മേഷവും ഊര്‍ജവും നല്‍കുന്നതോടൊപ്പം നമ്മുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും നിസാരമല്ല. നെഞ്ചെരിച്ചില്‍, വയറുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അല്ലെങ്കില്‍ ക്ഷീണം തുടങ്ങിയവയെല്ലാം ഇല്ലാതാക്കാന്‍ കാപ്പിക്ക് സാധിക്കും. കൂടാതെ ആനന്ദം, ദയ, വാൽസല്യം, സൗഹൃദം, ശാന്തത, വലിയ സന്തോഷം എന്നിവ പോലുള്ള പോസിറ്റീവ് വികാരങ്ങളും ഉണ്ടാക്കുന്നു.
നമ്മുടെ ശരീര കോശങ്ങളെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ അവസ്‌ഥകളിലേക്ക് നയിച്ചേക്കാം. ഇത്തരം ഫ്രീ റാഡിക്കലുകളോട് പൊരുതാന്‍ കാപ്പിക്ക് കഴിവുണ്ട്. മാത്രമല്ല ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയില്‍ നിന്ന് സംരക്ഷണം നൽകാൻ കാപ്പിക്ക് കഴിയും. കാപ്പി കുടിക്കുക വഴി ദീര്‍ഘകാലത്തേക്ക് നമ്മുടെ ഓർമശക്‌തി വര്‍ദ്ധിപ്പിക്കാനും കഴിയും.
ദിവസേന വ്യായാമം ചെയ്യുന്നതിന് മുന്‍പ് നമുക്ക് അല്‍പം കാപ്പി കുടിക്കാവുന്നതാണ്. ഇത് സഹിഷ്‌ണുത വര്‍ദ്ധിപ്പിക്കാനും പേശിവേദന കുറക്കാനും സഹായകമാണ്.