Saturday, January 4, 2025
Health

മൈക്രോവേവ് ഓവനില്‍ ചൂടാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍

ദിവസവും വീട്ടില്‍ തന്നെ പാചകം ചെയ്ത് കഴിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇവര്‍ ഫ്രിഡ്‍ജ്- ഓവൻ എന്നിവ അധികമായി ഉപയോഗിക്കുന്നവരായിരിക്കും. പാകം ചെയ്ത് കഴിച്ച ശേഷവും ബാക്കിയാകുന്ന ഭക്ഷണം ഏവരും ഫ്രിഡ്‍ജില്‍ സൂക്ഷിക്കുകയും പിന്നീട് ആവശ്യമുള്ളപ്പോള്‍ എടുത്തുപയോഗിക്കുകയുമാണ് ചെയ്യുക.

ഇങ്ങനെ ഫ്രിഡ്‍ജില്‍ വച്ച ഭക്ഷണമാണെങ്കില്‍ നിലവില്‍ മിക്കവരും ഇത് പുറത്തെടുത്ത ശേഷം ചൂടാക്കുന്നിനായി മൈക്രോ വേവ് ഓവൻ ഉപയോഗിക്കാറുണ്ട്.

ചപ്പാത്തിയോ, കറികളോ, ബിരിയാണി പോലുള്ള റൈസുകളോ, പിസയോ ഇങ്ങനെ ഏത് ഭക്ഷണവുമാകട്ടെ മിനുറ്റുകള്‍ക്കുള്ളില്‍, വലിയ പ്രയാസമില്ലാതെ തന്നെ ചൂടാക്കിയെടുക്കാം. എന്നാല്‍ ഇങ്ങനെ എല്ലാ തരം ഭക്ഷണവും ഓവനില്‍ ചൂടാക്കരുത്.

ഭക്ഷണത്തിന്‍റെ ഗുണമേന്മ നഷ്ടപ്പെടല്‍, ഭക്ഷണം നേരാം വണ്ണം അകത്ത് ചൂടായി വരാത്തതിനാല്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത, രുചി നഷ്ടമാകല്‍ എന്നിങ്ങനെ പല പ്രശ്നങ്ങളും ഇത് മൂലമുണ്ടാകാം. അങ്ങനെയെങ്കില്‍ ഓവനില്‍ ചൂടാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതെല്ലാമാണ് എന്ന് മനസിലാക്കാം?

റൈസ്…

ധാരാളം പേര്‍ റൈസ് ഓവനില്‍ വച്ച് ചൂടാക്കാറുണ്ട്. എന്നാലിത് ആരോഗ്യത്തിന് അത്ര നല്ലതല്ല. റൈസിലകുമ്പോള്‍ എളുപ്പത്തില്‍ ബാക്ടീരിയകള്‍ പ്രവര്‍ത്തനം നടത്തുന്ന ഭക്ഷണമാണ്. അതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായി വരാം. ചോറാണെങ്കില്‍ അത് പാകം ചെയ്ത്, ആവശ്യത്തിനുള്ളത് എടുത്ത്- ബാക്കിയുള്ളത് തണുപ്പിച്ച് പെട്ടെന്ന് തന്നെ ഫ്രിഡ്‍ജിനകത്ത് വയ്ക്കേണ്ടതാണ് പിന്നീട് എടുക്കുമ്പോള്‍ ഗ്യാസടുപ്പില്‍ തന്നെ ചൂടാക്കുക.

പുഴുങ്ങിയ മുട്ട…

പുഴുങ്ങിയ മുട്ട ഒരു കാരണവശാലും ഓവനില്‍ചൂടാക്കരുത്. ഇതിന് പിന്നിലൊരു കാരണമുണ്ട്. ഓവനില്‍ പുഴുങ്ങിയ മുട്ട വച്ച് ചൂടാക്കിയാല്‍ അത് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അല്ലെങ്കില്‍ മുട്ടയുടെ വെള്ളയും മഞ്ഞുയുമെല്ലാം തുളച്ച ശേഷം ചൂടാക്കാൻ വയ്ക്കാം. ഇത് പൊട്ടിത്തെറിയെ പ്രതിരോധിക്കും.

കാപ്പി…

ചായും കാപ്പിയുമെല്ലാം നാം തയ്യാറാക്കി വച്ച ശേഷം പിന്നീടും എടുത്ത് ചൂടാക്കി കഴിക്കാറുണ്ട്. എന്നാലിങ്ങനെ കാപ്പി ഓവനില്‍ ചൂടാക്കി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഓവനിലാകുമ്പോള്‍ നന്നായി ചൂടാകും അപ്പോള്‍ കാപ്പിയിലെ ഫ്ളേവറെല്ലാം നഷ്ടപ്പെടും. ചായയും കാപ്പിയും തയ്യാറാക്കി ഫ്ലാസ്കില്‍ സൂക്ഷിക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.

ചിക്കൻ…

ധാരാളം പേര്‍ ഓവനില്‍ ചൂടാക്കുന്നൊരു വിഭവമാണ് ചിക്കൻ. എന്നാല്‍ ചിക്കൻ ചൂടാക്കാൻ ഓവൻ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. അകത്ത് ചൂട് എത്താതെ പുറത്ത് മാത്രമാണ് ചൂടാകുന്നതെങ്കില്‍ അകത്ത് ബാക്ടീരിയകള്‍ സ്വസ്ഥമായി തന്നെ തുടരും. ഇത് ശരീരത്തിന് ദോഷകരമായി വരാം.

മീൻ…

മീൻ ഓവില്‍ ചൂടാക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടെന്നാല്‍ മീനിലെ മുഴുവൻ ജലാംശവും വറ്റി മീൻ ഡ്രൈ ആവുകയും മീനിന്‍റെ രുചിയും ഗുണവും നഷ്ടപ്പെടുകയും ചെയ്യുമെന്നതിനാലാണ്. മാത്രമല്ല ഓവൻ എത്ര വൃത്തിയാക്കിയാലും മീനിന്‍റെ ഗന്ധം പോകാതെ അതൊരു തലവേദനയായി മാറാം.

Leave a Reply

Your email address will not be published. Required fields are marked *