ഈ 5 കാര്യങ്ങൾ ചെയ്യല്ലേ ! കണ്ണുകളുടെ ആരോഗ്യം നഷ്ടപ്പെടും
രാവിലെ മുതൽ വൈകീട്ട് വരെയുള്ള കമ്പ്യൂട്ടർ ഉപയോഗം, ഇതിന് ശേഷം വീട്ടിൽ വന്നാലും മൊബൈലിൽ സ്‌ക്രോൾ ചെയ്തിരിക്കും…ഈ സമയമെല്ലാം കണ്ണിനുണ്ടാക്കുന്ന സ്‌ട്രെയിൻ എത്രയെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇതിനെല്ലാം പുറമെ കണ്ണുകൾ അമർത്തി തിരുമ്മുന്നത് പോലുള്ള അനാരോഗ്യകരമായ പ്രവർത്തികളും…അൽപമൊന്ന് ശ്രദ്ധിച്ചാൽ കണ്ണുകളുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാം…എന്തെല്ലാമാണ് ചെയ്യാൻ പാടില്ലാത്തത് എന്ന് നോക്കാം .
ചൂട് വെള്ളം
ചൂട് വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകാൻ പാടില്ല. സാധാരണ പച്ച വെള്ളം കൊണ്ടോ തണുത്ത വെള്ളം കൊണ്ടോ വേണം കണ്ണൂകൾ കഴുകാൻ.
കണ്ണുകൾ ചിമ്മുക
കണ്ണുകൾ ഇടയ്ക്കിടെ ചിമ്മണം. ഇത് കണ്ണിന് ലൂബ്രിക്കേഷൻ നൽകുന്നു. മൊബൈൽ സ്‌ക്രീനിൽ നോക്കി ഇരിക്കുമ്പോൾ നാം കണ്ണ് ചിമ്മാൻ മറക്കാറുണ്ട്. അതുകൊണ്ട് തന്നെ മനഃപൂർവം കണ്ണ് ചിമ്മാൻ ശ്രദ്ധിക്കണമെന്ന് നേത്ര വിദഗ്ധൻ ഡോ.രാധാമണി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഐ ഡ്രോപ്പുകളുടെ ഉപയോഗം
ഇടയ്ക്കിടെ ആർട്ടിഫിഷ്യൽ ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നത് കണ്ണിനെ വരണ്ടതാക്കുമെന്ന് ഡോ.രാധാമണി പറയുന്നു.
ചൂട് പായ്ക്കുകൾ
രാത്രി ഉറങ്ങാൻ നേരത്ത് ചൂട് ഐ മാസ്‌ക്കുകൾ, അണുബാധയുണ്ടാകുമ്പോൾ ചൂട് പായ്ക്കുകൾ എന്നിവ വയ്ക്കുന്നത് കണ്ണുകൾക്ക് ദോഷം ചെയ്യും.
ഇടയ്ക്കിടെ കണ്ണ് തിരുമ്മുന്നത്
ഇടയ്ക്കിടെ കണ്ണ് തിരുമ്മുന്നത് നേത്രങ്ങൾക്ക് അത്യന്തം ദോഷകരമാണ്. വളരെ നേർത്ത പാടയാണ് കൺജക്ടീവ. ഇതാണ് കണ്ണുകളെ സംരക്ഷിക്കുന്നത്. ശക്തിയായി ഇടയ്ക്കിടെ തിരുമ്മുന്നത് ഇവ നശിക്കാൻ കാരണമാകും. കണ്ണ് തിരുമ്മുന്നതിന് പകരം ഇടയ്ക്ക് തണുത്ത വെള്ളം കഴുകാം.