യുഎഇയില്‍ കടലില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കടലില്‍ വീണ്ടും മുങ്ങിമരണം. നീന്താനിറങ്ങിയ സ്വദേശിയായ 17കാരനാണ് കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് മരിച്ചത്. റാസല്‍ഖൈമയ്ക്ക് 12 കിലോമീറ്റര്‍ വടക്ക് മാറിയുള്ള അല്‍ റാംസ് ബീച്ചിലാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നീന്താനിറങ്ങിയതായിരുന്നു സ്വദേശി.
ഈ സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഇതേ ബീച്ചില്‍ സ്വദേശിയായ ഒരു കുട്ടിയും മുങ്ങിമരിച്ചിരുന്നു. ബീച്ചില്‍ നീന്താനിറങ്ങിയവരുെട കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സ്വദേശി. റാസല്‍ഖൈമ പൊലീസിലെ രക്ഷാപ്രവര്‍ത്തന സംഘം കുട്ടിയെ പുറത്തെടുത്ത് സഖര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോശം കാലാവസ്ഥയില്‍ കടലില്‍ നീന്താനിറങ്ങരുതെന്നും അപകസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.